തൃശൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തിനശിച്ചു

ആദ്യം വാഹനത്തിൽ നിന്നു ആദ്യം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ വണ്ടി നിർത്തി ഇറങ്ങി മാറിയപ്പോഴേക്കും തീപിടിത്തമുണ്ടായി
thrissur scooter fire accident

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തിനശിച്ചു

Updated on

തൃശൂർ: ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തിനശിച്ചു. ഷോർണൂർ - തൃശൂർ സംസ്ഥാനപാതയിൽ ശനിയാഴ്ച (June 14) രാവിലെ 6.30 ഓടെയാണ് സംഭവം. ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്‍റെ വാഹനമാണ് കത്തിനശിച്ചത്. ഷോർണൂർ ഭാഗത്തുനിന്നു ചെറുതുരുത്തി ഭാഗത്തേക്കു വരികയായിരുന്നു ഇദ്ദേഹം.

യാത്രയ്ക്കിടെ ചെറുതുരുത്തിയിൽ എത്തിയപ്പോൾ ആദ്യം വാഹനത്തിൽ നിന്നു ആദ്യം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ വണ്ടി നിർത്തി ഇറങ്ങി മാറിയപ്പോഴേക്കും തീപിടിത്തമുണ്ടായി. ഉടൻ തന്നെ നാട്ടുകാരും, ചെറുതുരുത്തി പൊലീസും, ഷൊർണൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. വാഹനം പൂർണമായും കത്തി നശിച്ച നിലയിലാണുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com