തൃശൂരിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

മാള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
thrissur student suicide
അക്ഷയ് കൃഷ്ണ (14)
Updated on

തൃശൂർ: മാള ഗുരുതിപ്പാലയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. വ്യാഴാഴ്ച വൈകുന്നേരം 4.15ഓടെ ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരൻ അമൽ കൃഷ്ണ കണ്ടയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അക്ഷയുടെ മരണം സംഭവിച്ചിരുന്നു. അക്ഷയും അമലും അമ്മയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മാള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com