തൃശൂരിൽ ക്ഷേത്രത്തിൽ മോഷണം; ദേവിക്ക് ചാർത്തിയിരുന്ന താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു

രാവിലെ നടതുറക്കാനായി പൂജാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്
thrissur temple theft

തൃശൂരിൽ ക്ഷേത്രത്തിൽ മോഷണം; ദേവിക്ക് ചാർത്തിയിരുന്ന താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു

Updated on

തൃശൂർ: ക‍യ്പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽകെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവർന്നു.

രാവിലെ നടതുറക്കാനായി പൂജാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഓഫീസ് മുറി കുത്തിത്തുറന്ന് ഇവിടെനിന്ന് താക്കോലെടുത്താണ് ശ്രീകോവിൽ തുറന്നതെന്ന് സംശയിക്കുന്നുണ്ട്. ഓഫീസിലെ അലമാരയും കുത്തിത്തറന്ന നിലയിലായിരുന്നു. സംഭവത്തിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com