
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടുവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.
കൃഷിയിടത്തില്‍ ഏറെ നേരം കടുവ നിന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്.