അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടു പേടിച്ച ടൂറിസ്റ്റ് ദമ്പതികള്‍ക്ക് പരുക്ക്

റോഡ് മുറിച്ച് കടക്കുന്ന ആനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെടുന്നതിനിടയില്‍ വീണ് പരുക്കേൽക്കുകയായിരുന്നു.
പരുക്കേറ്റ സെൽവിയെ ആശുപത്രിയിലേക്കു മാറ്റുന്നു.
പരുക്കേറ്റ സെൽവിയെ ആശുപത്രിയിലേക്കു മാറ്റുന്നു.

ചാലക്കുടി: അതിരപ്പിള്ളി അമ്പലപ്പാറയില്‍ കാട്ടാനയെ കണ്ട് പേടിച്ച ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ സുരേഷ്, സെല്‍വി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. വിനോദ സഞ്ചാരികളായ ദമ്പതികള്‍ തിരിച്ച് മടങ്ങുമ്പോൾ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

റോഡ് മുറിച്ച് കടക്കുന്ന ആനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെടുന്നതിനിടയില്‍ വീണതിനെത്തുടര്‍ന്ന് പരുക്കേല്‍ക്കുകയും ചെയ്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപെട്ടത്. നിലത്ത് വീണ സെല്‍വിയെ ആന തുമ്പി കൈ കൊണ്ട് അടിച്ചതായി സുരേഷ് പറഞ്ഞു.

അതു വഴി വന്ന വിനോദ സഞ്ചാരികളുടെ കാറില്‍ ഇരുവരെയും വാഴച്ചാല്‍ ചെക്ക് പോസ്റ്റില്‍ എത്തിച്ച് പിന്നീട് 108 ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ മാത്രമാണ് വിനോദ സഞ്ചാരികള്‍ക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com