അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് ടൗൺ മർച്ചന്‍റ്സ് അസോസിയേഷൻ

മർച്ചന്‍റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് ഇ.എം ജോണിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം വ്യാപാരികൾ സംഘടിച്ചെത്തി അനധികൃത കച്ചവട സംഘത്തെ ബലമായി ഒഴിപ്പിക്കുകയായിരുന്നു
Illegal trading activities are being cleared under the leadership of the Town Merchants Association.

അനധികൃത കച്ചവടങ്ങൾ ടൗൺ മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നു

Updated on

കോതമംഗലം: ഓണത്തിനോടനുബന്ധിച്ച് കോതമംഗലം ടൗണിലും പരിസരങ്ങളിലും വ്യാപാരികൾക്ക് ഭീഷണിയായി മാറിയ അനധികൃത കച്ചവടങ്ങൾ ടൗൺ മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. കോതമംഗലം - മുവാറ്റുപുഴ റൂട്ടിൽ ഫുട്പാത്ത് കയ്യേറി പത്തിലധികം ഡെസ്ക്കുകൾ നിരത്തി ടൺ കണക്കിന് പൂക്കൾ കച്ചവടം ചെയ്തു വരികയായിരുന്നു.

നഗരത്തിലെ അനധികൃത പുഷ്പ കച്ചവടം ഒഴിവാക്കാൻ നഗരസഭ അധികൃതരും മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടെങ്കിലും ഈ സംഘം കച്ചവടം നടത്തി വരികയായിരുന്നു. മർച്ചന്‍റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് ഇ.എം ജോണിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം വ്യാപാരികൾ സംഘടിച്ചെത്തി അനധികൃത കച്ചവട സംഘത്തെ ബലമായി ഒഴിപ്പിക്കുകയായിരുന്നു.

ലൈസൻസ് ഫീസും , വാടകയും, ജിഎസ് ടിയും അടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഭീഷണി ഉയർത്തുന്ന ഒരു അനധികൃത കച്ചവടവും കോതമംഗലത്ത് വച്ചുപൊറുപ്പിക്കല്ലന്നും അവർക്കതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ടൗൺ യൂണിറ്റ് പ്രസിഡന്‍റ് ഇ.എം. ജോണി മുന്നറിയിപ്പ് നൽകി. സമര പരിപാടികൾക്ക് യൂണിറ്റ് സെക്രട്ടറി ഷെമീർ മുഹമ്മദ്‌, നാസർ പരുത്തി കാട്ടിൽ, അബു ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

logo
Metro Vaartha
www.metrovaartha.com