പെട്രോള്‍ പമ്പുകളിൽ ഗതാഗത ക്രമീകരണം

രണ്ടു വശങ്ങളിൽ കൂടി വാഹനങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതുമൂലം പമ്പിനു സമീപമുള്ള റോഡുകളിലും പമ്പിനകത്തും ഗതാഗതക്കുരുക്ക്
Representative graphics for a petrol pump
Representative graphics for a petrol pump

തിരുവനന്തപുരം:‌ നഗരത്തിലെ പെട്രോള്‍ പമ്പുകളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി സിറ്റി പൊലീസ്. പെട്രോള്‍ പമ്പുകളിലെ രണ്ടു വശങ്ങളിൽ കൂടി വാഹനങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതുമൂലം പമ്പിനു സമീപമുള്ള റോഡുകളിലും പമ്പിനകത്തും ഉണ്ടാകുന്ന ഗതാഗതതിരക്ക് നിയന്ത്രിക്കാനാണ് നടപടി.

നിയന്ത്രണം ഇങ്ങനെ:‌

പെട്രോള്‍ പമ്പുകളില്‍ ഇടതു വശത്തുകൂടി വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിച്ച്, വലതു വശത്തു കൂടി പുറത്തേക്ക് പോകണം. വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാകാത്തവിധത്തില്‍ ക്യൂവായി ഇന്ധനം നിറയ്‌ക്കണം. പെട്രോള്‍ പമ്പ് ഉടമ എൻട്രി, എക്സിറ്റ് ബോര്‍ഡുകള്‍ പമ്പുകളിൽ സ്ഥാപിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com