കേരളീയം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതല്‍ ജിപിഒ വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര
MG Road, Thiruvananthapuram
MG Road, ThiruvananthapuramRepresentative image

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കുന്ന കേരളീയം 2023- ന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും. മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതല്‍ ജിപിഒ വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര ഒരുക്കും.

വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകിട്ട് ആറു മുതല്‍ 10 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ മേഖലയില്‍ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്വിഫ്റ്റ് ബസും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തരസര്‍വീസുകളും മാത്രമേ ഈ മേഖലയില്‍ അനുവദിക്കൂ. നിര്‍ദിഷ്ട 20 പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കില്‍ കെഎസ്ആര്‍ടിസി യാത്ര ഒരുക്കും.

കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടും. നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം: പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷന്‍ -തമ്പാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങള്‍

  1. പട്ടം ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പിഎംജിയില്‍ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂര്‍ വഴി പോകാം.

  2. പാറ്റൂര്‍ ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന്‍ സ്ക്വയര്‍ -അണ്ടര്‍ പാസേജ് - ബേക്കറി- തമ്പാനൂര്‍ വഴിയോ വഞ്ചിയൂര്‍- ഉപ്പിടാംമൂട് -ശ്രീകണ്ഠേശ്വരം ഫ്ളൈഓവര്‍ വഴിയോ പോകാം

  3. ചാക്ക ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് ഇഞ്ചക്കല്‍- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കല്‍- ശ്രീകണ്ഠേശ്വരം- തകരപ്പറമ്പ് മേല്‍പ്പാലം വഴിയോ പോകാം.

  4. പേരൂര്‍ക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.

  5. തമ്പാനൂര്‍-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് തമ്പാനൂര്‍- പനവിള-ഫ്ളൈ ഓവര്‍ അണ്ടര്‍ പാസേജ് -ആശാന്‍ സ്ക്വയര്‍- പി എം ജി വഴി പോകാം.

  6. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാം.

  7. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് അട്ടക്കുളങ്ങര ഈഞ്ചക്കല്‍ വഴിയോ ശ്രീകണ്ഠേശ്വരം-ഉപ്പിടാംമൂട് - വഞ്ചിയൂര്‍- പാറ്റൂര്‍ വഴിയോ പോകാം.

  8. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങള്‍ക്ക് അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാം

പാര്‍ക്കിംഗ് സോണ്‍

വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഇനി പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

  1. പബ്ലിക് ഓഫീസ് ഗ്രൗണ്ട്, മ്യൂസിയം

  2. ഒബ്സര്‍വേറ്ററി ഹില്‍, മ്യൂസിയം

  3. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം

  4. വാട്ടര്‍ വര്‍ക്ക്സ് കോമ്പൗണ്ട്, വെള്ളയമ്പലം

  5. സെനറ്റ് ഹാള്‍, യൂണിവേഴ്സിറ്റി

  6. സംസ്കൃത കോളജ്, പാളയം

  7. ടാഗോര്‍ തിയറ്റര്‍, വഴുതക്കാട്

  8. വിമണ്‍സ് കോളജ്, വഴുതക്കാട്.

  9. സെന്‍റ് ജോസഫ് സ്കൂള്‍, ജനറല്‍ ആശുപത്രിക്കു സമീപം

  10. ഗവ.മോഡല്‍ എച്ച്.എസ്.എസ്, തൈക്കാട്

  11. ഗവ.ആര്‍ട്സ് കോളജ്, തൈക്കാട്

  12. ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളജ്, തൈക്കാട്

  13. മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂര്‍

  14. ഗവ.ഫോര്‍ട്ട് ഹൈസ്കൂള്‍

  15. അട്ടക്കുളങ്ങര ഗവ.സെന്‍ട്രല്‍ സ്കൂള്‍

  16. ആറ്റുകാല്‍ ഭഗവതിക്ഷേത്ര മൈതാനം

  17. ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്

  18. പൂജപ്പുര ഗ്രൗണ്ട്

  19. ബിഎസ്എന്‍എല്‍ഓഫീസ്, കൈമനം

  20. ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍റര്‍, നാലാഞ്ചിറ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com