മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

ചൊവാഴ്ച രാവിലെ 6.00 മണിമുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തിവിടുന്നതല്ല
 മലക്കപ്പാറ റോഡ്
മലക്കപ്പാറ റോഡ്file

മലക്കപ്പാറ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറ എന്ന സ്ഥലത്ത് റോഡ് സൈഡ് ഇടിഞ്ഞതുമൂലം ഗതാഗത നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായി അത്യാവശ്യമായതിനാൽ അവശ്യ സർവ്വീസ് / പൊതു ഗതാഗതം ഒഴികെയുള്ള 10 സീറ്റിന് മുകളിലുള്ള വാഹനങ്ങളും, ഭാരം കയറ്റിയ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും 24.10.2023 തിയ്യതി രാവിലെ 6.00 മണിമുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടുന്നതല്ല.

10 സീറ്റിന് താഴെയുള്ള എല്ലാ വാഹനങ്ങളും റോഡ് അപകടാവസ്ഥയിലായ സ്ഥലത്ത് മുഴുവൻ യാത്രക്കാരെയും വാഹനത്തിൽ നിന്ന് ഇറക്കി റോഡ് ഇടിഞ്ഞ ഭാഗം കടന്ന ശേഷം യാത്രക്കാരെ വീണ്ടും കയറ്റി യാത്ര തുടരരുത് . അപകടം ഒഴിവാക്കാൻ വാഹന യാത്രക്കാരുടെ പരമാവധി സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com