ലോക്സഭാ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബുധനാഴ്ച മുതൽ

തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരിശീലനത്തിനായി ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു
Election
ElectionRepresentative image

കോതമംഗലം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചുവടെ ചേർക്കുന്ന വിവിധ പരിശീലന കേന്ദ്രങ്ങളിൽ നാളെ ബുധനാഴ്ച്ച (ഏപ്രിൽ 3) മുതൽ ശനിയാഴ്ച്ച (ഏപ്രിൽ 6) വരെ നടക്കും.

തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരിശീലനത്തിനായി ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ഹാജരാകാത്ത ജീവനക്കാർക്കെതിരെ ജനപ്രാധിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ഈ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതും എന്നാൽ പരിശീലനത്തിന് നിയോഗിച്ചിട്ടില്ലാത്തതുമായ എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ള രണ്ടാമത്തെയും മൂന്നാമത്തെയും പോളിംഗ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ നിന്നും വാങ്ങി സമർപ്പിക്കാം.

പരിശീലന കേന്ദ്രങ്ങൾ

  • കണയന്നൂർ താലൂക്ക് പരിധി - മഹാരാജാസ് കോളേജ്.

  • കൊച്ചി താലൂക്ക് പരിധി - ഔവർ ലേഡീസ് കോൺവെന്റ് എച്ച് എസ് എസ് തോപ്പുംപടി.

  • പറവൂർ താലൂക്ക് പരിധി - ഗവ. ബോയ്‌സ് എച്ച് എസ് എസ്, പറവൂർ.

  • ആലുവ താലൂക്ക് പരിധി - യു.സി കോളേജ്

  • കുന്നത്തുനാട് താലൂക്ക് പരിധി - ഗവ. ബോയ്‌സ് എച്ച് എസ് എസ് പെരുമ്പാവൂർ

  • മൂവാറ്റുപുഴ താലൂക്ക് പരിധി - നിർമ്മല കോളേജ്, മൂവാറ്റുപുഴ

  • കോതമംഗലം താലൂക്ക് പരിധി - മാർ ബേസിൽ എച്ച് എസ് എസ്, കോതമംഗലം

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com