കോതമംഗലത്ത് ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഫൂസ് ക്യാരിയർ ബോക്സും ഇൻസുലേറ്റഡ് ഇലക്ടിക് കേബിളും കത്തി നശിച്ചു.
Transformer caught fire in Kothamangalam
കോതമംഗലത്ത് ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
Updated on

കോതമംഗലം: തങ്കളം ഐഎംഎ ഹാളിന് സമീപമുള്ള ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞതോടെ കോതമംഗലം അഗ്നിരക്ഷാസേന പെട്ടന്ന് എത്തി സേനയുടെ വാട്ടർ ടെണ്ടറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

ഫൂസ് ക്യാരിയർ ബോക്സും ഇൻസുലേറ്റഡ് ഇലക്ടിക് കേബിളും കത്തി നശിച്ചു. ട്രാൻസ്ഫോർമറിലേക്ക് തീ പടരും മുമ്പ് തീ അണക്കാനായതിനാൽ ട്രാൻസ്ഫോമർ കത്തി നശിക്കാതെ രക്ഷപെടുത്താൻ അഗ്നിരക്ഷാസേനയ്ക്ക് സാധിച്ചു. ഏകദേശം 25,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ മാരായ എം. അനിൽ കുമാർ, സുനിൽ മാത്യു, കെ.എൻ. ബിജു, ദീപേഷ്, അജ്നാസ്, അംജിത്, സുബ്രഹ്മണ്യൻ, ശ്രീജിത്, ഹോംഗാർഡ് വസന്തകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com