കുത്തുകുഴിയിൽ ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു; അഗ്നിരക്ഷാസേനയെത്തി തീയണച്ചു

ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് കാരിയർ പാനൽ ഭാഗത്താണ് തീപിടിച്ചത്
transformer caught fire in kuthukuzhi
കുത്തുകുഴിയിൽ ട്രാൻസ്‌ഫോർമറിന് തീ പിടിത്തം
Updated on

കോതമംഗലം: കുത്തുകുഴി-കുടമുണ്ട റോഡിൽ മാരമംഗലം സർക്കാർ സ്‌കൂളിന് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിന് തീപിടിച്ചു. ബുധനാഴ്ച്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. കെഎസ്ഇ ബിയുടെ 100 കെവിഎ ട്രാൻസ്‌ഫോർമറാണ് കത്തിയത്. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. നിരവധി വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് കാരിയർ പാനൽ ഭാഗത്താണ് തീപിടിച്ചത്. പാനൽബോക്‌സും അനുബന്ധ കേബിളുകളും കത്തിനശിച്ചു. ഫ്യൂസ് ഭാഗത്ത് ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമെന്നാണ് പ്രാഥമികനിഗമനം. കോതമംഗലം അഗ്നിരക്ഷാസേന എത്തി

പെട്ടെന്ന് തീയണച്ചത് കൊണ്ട് മുകളിലേക്ക് തീ പടർന്നില്ല. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വിഷ്‌ണു മോഹൻ,ശ്രുതിൻ പ്രദീപ്, ഷെമീർ മുഹമ്മദ്, ജിനോ രാജു, സൻജു രാജൻ, സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് തീയണച്ചത്.

Trending

No stories found.

Latest News

No stories found.