Local
ഇരിങ്ങാലക്കുട കോടതി വളപ്പിലെ പടുകൂറ്റൻ മരം കട പുഴകി വീണു; വാഹനങ്ങൾ തകർന്നു
ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് - ഠാണാ മെയിൻ റോഡിലുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ പടുകൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കട പുഴകി വീണു.ബുധനാഴ്ച രാവിലെ
11.30 ഓടെയാണ് സംഭവം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ആളപായമില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.