

ഇടുക്കിയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയം. മാങ്ങാ ചിഹ്നത്തിൽ മത്സരിച്ച ജെസ്സി ജോണിയാണ് വിജയിച്ചത്.
കിഴക്കമ്പലത്ത് ട്വന്‍റി 20 ലീഡ് ഉയർത്തി. 17 വാർഡുകളിൽ ട്വന്‍റി 20 ലീഡ് ചെയ്യുന്നു. അതേസമയം, സംസ്ഥാനത്തുടനീളം ട്വന്‍റി 20 ക്ക് ക്ഷീണമാണ്. പ്രതീക്ഷിച്ച പല സീറ്റുകളും ട്വന്‍റി 20 ക്ക് നഷ്ടമായി.