
ജോമോൻ | സിംസൺ
കോതമംഗലം: പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കാരോട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം സ്കൂൾ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കോതമംഗലം, വടാട്ടുപാറ കുഴികാലായിൽ സിംസൺ (60) എന്നിവരെയാണ് കോതമംഗലം എസ്ഐ ആൽബിൻ സണ്ണിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു പവന്‍റെ മുക്കുപണ്ടം പണയം നൽകിയപ്പോൾ സംശയം തോന്നിയ സ്‌ഥാപന ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.