
കൊച്ചി: മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ജോസ് ആന്‍റണി (60) ആണ് മരിച്ചത്.
അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മുനമ്പം തീരത്തു നിന്ന് ഏകദേശം 28 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സിൽവർസ്റ്റാർ എന്ന ബോട്ടിൽ നൂറിൻമോൾ എന്ന ബോട്ടുവന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ബോട്ട് രണ്ടായിമുറിഞ്ഞു മുങ്ങിയെന്നാണ് വിവരം.