കുറ്റിപ്പുറം ദേശീയ പാതയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
Two killed in road accident on Kuttippuram national highway

കുറ്റിപ്പുറം ദേശീയ പാതയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

Updated on

മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഞായറാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ‍യും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. കാർ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com