ദേശീയ പാത നവീകരണത്തിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്ക് പരുക്ക്

തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് അപകടത്തിൽ പെട്ടത്.
മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ
മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള റോഡ് നവീകരണണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾക്ക് പരുക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി,മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് അപകടത്തിൽ പെട്ടത്.

പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. പതിനാലാം മൈലിനടുത്താണ് സംഭവം.

സഹ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി, ആശുപത്രിയിൽ എത്തിച്ചു.നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന പലഭാഗങ്ങളിലും ഇത്തരത്തിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com