കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ബസ് സ്റ്റോപ്പിലേക്ക് ലോറിയിടിച്ച് കയറി രണ്ട് പേർക്ക് ദാരുണാന്ത്യം. പനവേലി സ്വദേശി സോണിയ (42), ശ്രീകുട്ടി (23) എന്നിവരാണ് മരിച്ചത്.
ബസ് സ്റ്റോപ്പിൽ നിന്നവരുടെ ഇടയിലേക്കാണ് ലോറി കയറിയത്. പരുക്കേറ്റ വിജയൻ ചികിത്സയിലാണ്.