
ഉളേള്യരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഉളേള്യരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ ചേരിയയിൽ ശ്രീധരൻ, ശ്രീഹരിയിൽ ബാലൻ എന്നിവർക്കാണ് പരുക്കേറ്റത്.
വീട്ടിൽ നിന്നു പാൽ വാങ്ങാൻ പോകുന്ന വഴിയിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
ബാലകൃഷ്ണനെയും പാൽ വാങ്ങാൻ പോവുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്.