എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം
two student dead edavannappara bike lorry accident
two student dead edavannappara bike lorry accident

മലപ്പുറം: എടവണ്ണപ്പാറ ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം.

കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും അരീക്കോട് റൂട്ടിൽ നിന്നു വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വിദ്യാർഥി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com