മുരിങ്ങൂരിലെ മരണക്കെണി: ആളെ കുഴിയിൽ വീഴ്ത്തുന്ന അശാസ്ത്രീയ റോഡ് പണി | Video

ദേശീയ പാതയിലെ മുരിങ്ങൂർ ജംഗ്ഷനിൽ, ഏഴാറ്റുമുഖം - മുരിങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമാണം മരണക്കെണിയാകുന്നു

രവി മേലൂർ

ചാലക്കുടി: ദേശീയ പാതയിലെ മുരിങ്ങൂർ ജംഗ്ഷനിൽ, ഏഴാറ്റുമുഖം - മുരിങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമാണം മരണക്കെണിയാകുന്നു. സൈഡ് റോഡുകളുടെ പണി പൂർത്തിയാക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങളുടെയും വാഹനങ്ങളുടെയും യാത്രയ്ക്ക് ഭീഷണി. ഒരു യാത്രക്കാരൻ ഇത്തരം അപകടക്കെണിയിൽപ്പെട്ട് ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.

രാത്രി കുഴിയിൽ കിടന്ന് ഒച്ചവച്ചപ്പോൾ മറ്റൊരു വഴിയാത്രക്കാരൻ കെട്ടതുകൊണ്ടാണ് ആളുകളെ കൂട്ടി രക്ഷിക്കാൻ സാധിച്ചത്. കൂർത്ത കമ്പികളും, കല്ലുകളുമുള്ള കുഴിയിൽ നിന്ന്, രക്തം വാർന്നൊലിക്കുന്ന രീതിയിലാണ് ആളെ കരയ്ക്കു കയറ്റിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com