റാന്നിയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
File Image
File Image
Updated on

പത്തനംതിട്ട : റാന്നി ഐത്തല പള്ളിക്കടവിൽ ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചന്ദന നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. റാന്നി പൊലീസ് ഇൻസ്‌പെക്ടർ 9497987055, സബ് ഇൻസ്‌പെക്ടർ 9497980255, റാന്നി പൊലീസ് സ്റ്റേഷൻ  04735 227626.

logo
Metro Vaartha
www.metrovaartha.com