''ഒരു ഡയറി തരുവോ?'', ഒന്നാം ക്ലാസുകാരന്‍റെ കത്ത് കിട്ടി, പ്രതിപക്ഷ നേതാവ് എത്തി

''ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സാറിന് ക്രിസ്മസ് പുതുവത്സര ആശംസകള്‍. സാര്‍, എനിക്ക് 2024 ലെ ഒരു ഡയറി തരുവോ. സ്കൂളില്‍ ഡയറി എഴുതാന്‍ പറഞ്ഞിട്ടുണ്ട്.''
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നാം ക്ലാസ് വിദ്യാർഥി ആദിത്യൻ അയച്ച കത്ത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നാം ക്ലാസ് വിദ്യാർഥി ആദിത്യൻ അയച്ച കത്ത്.

കൊച്ചി: ഡയറി ആവശ്യപ്പെട്ട് കത്തെഴുതിയ ഒന്നാം ക്ലാസുകാരനെ സമ്മാനങ്ങളുമായി വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എറണാകുളം കരുമാല്ലൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആദിത്യനെയാണ് പ്രതിപക്ഷ നേതാവ് വീട്ടിൽ സന്ദർശിച്ചത്.

പുതുവത്സര ആശംസകള്‍ അറിയിച്ചുള്ള കാര്‍ഡിലാണ് ആദ്യത്യന്‍ ഡയറി ആവശ്യപ്പെട്ടിരുന്നത്. ''ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സാറിന് ക്രിസ്മസ് പുതുവത്സര ആശംസകള്‍. സാര്‍, എനിക്ക് 2024 ലെ ഒരു ഡയറി തരുവോ. സ്കൂളില്‍ ഡയറി എഴുതാന്‍ പറഞ്ഞിട്ടുണ്ട്.'' ഇതായിരുന്നു ആദിത്യന്‍ കത്തില്‍ എഴുതിയിരുന്നത്. സ്വയം വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു ആശംസ കാര്‍ഡ്.

പ്രതിപക്ഷ നേതാവിന്‍റെ പറവൂരിലെ ഓഫീസില്‍ ശനിയാഴ്ചയാണ് കത്ത് കിട്ടിയത്. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ വീട്ടിലെത്തി വി.ഡി. സതീശന്‍ ആദിത്യനെയും കുടുംബത്തെയും കണ്ടു. ഡയറികള്‍ കൈമാറുകയും ചെയ്തു.

''ആദിത്യന്‍ എഴുതട്ടെ. എഴുതി എഴുതി തെളിയട്ടെ. അവന്‍റെ സന്തോഷത്തില്‍ ഭാഗമാകുന്നു'', സന്ദര്‍ശനത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ഡയറി ചോദിച്ചപ്പോള്‍ ഒത്തിരി ഡയറിയും സമ്മാനങ്ങളും നല്‍കിയ സതീശന്‍ സാറിന് നന്ദിയെന്നായിരുന്നു കുഞ്ഞ് ആദിത്യന്‍റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com