നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചു; യുവാവ് മരിച്ചു

നാട്ടകം പോളിടെക്നിക് കോളെജിനു മുന്നിൽ ആയിരുന്നു അപകടം.
vehicle accident, youth dies

നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചു; യുവാവ് മരിച്ചു

Updated on

കോട്ടയം: എം.സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളെജിനു മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർഥ് (20) ആണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ പത്തരയോടെ നാട്ടകം പോളിടെക്നിക് കോളെജിനു മുന്നിൽ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഗുരുതരമായി പരുക്കേറ്റ സിദ്ധാർഥിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com