തൃശൂരിൽ പാചകവാതക സിലണ്ടറുകൾ കയറ്റിയ വണ്ടിക്ക് തീപിടിച്ചു

പുതുക്കാട് വിഷ്ണു ഗ്യാസ് ഏജൻസിയുടെ വാഹനമാണ് കത്തിയത്
തൃശൂരിൽ പാചകവാതക സിലണ്ടറുകൾ കയറ്റിയ വണ്ടിക്ക് തീപിടിച്ചു

തൃശൂർ: തൃശൂരിൽ പാചകവാതക സിലണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. ഉടൻ തന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

പുതുക്കാട് വിഷ്ണു ഗ്യാസ് ഏജൻസിയുടെ വാഹനമാണ് കത്തിയത്. ഡ്രൈവറുടെ കാബിനിൽ നിന്നാണ് തീ ഉയർന്നത്. 40 ഗാർഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. സിലണ്ടറിലേക്ക് തീപടരാത്തതിനാലാണ് വൻദുരന്തമൊഴിവായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com