കുളവാഴയിൽ നിന്നു ജൈവ വളവുമായി പ്രവാസി

മാസങ്ങളോളം വാരി മാറ്റിയിട്ടും വീണ്ടും വളർന്നു വരുന്ന കുളവാഴകളെ എങ്ങനെ മാറ്റാം എന്ന ചിന്തയിൽ നിന്നുമാണ് ജൈവ വളമെന്ന ആശയത്തിലെത്തിയത്.
കുളവാഴയിൽ നിന്ന് ഉത്പാദിപ്പിച്ച ജൈവ വളവുമായി അജയൻ.
കുളവാഴയിൽ നിന്ന് ഉത്പാദിപ്പിച്ച ജൈവ വളവുമായി അജയൻ.

നേമം: കുളവാഴയിൽ നിന്നും ജൈവവളവുമായി പ്രാവാസി മലയാളിയായ സ്വകാര്യ സംരംഭകൻ. വെണ്ണിയൂർ കാട്ടുകുളം സ്വദേശി അജയ് മോഹൻ (52) ആണ് സംരംഭവുമായി മുന്നോട്ട് വന്നിട്ടുള്ളത്. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെ നാട്ടിലെത്തിയപ്പോൾ കാണുന്നത് വീടിന് മുന്നിലെ കായലിൽ മൂടിക്കിടക്കുന്ന കുളവാഴകളാണ്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ നിരവധി സംഘടനകൾ മാസങ്ങളോളം വാരി മാറ്റിയിട്ടും വീണ്ടും വളർന്നു വരുന്ന കുളവാഴകളെ എങ്ങനെ മാറ്റാം എന്ന ചിന്തയിൽ നിന്നുമാണ് ജൈവ വളമെന്ന ആശയത്തിലെത്തിയതെന്ന് അജയ്മോഹൻ പറഞ്ഞു.

തുടർന്ന് സംരംഭം ആരംഭിച്ചു. നിരവധി പരീക്ഷണങ്ങൾ നടത്തി ഒടുവിൽ വെള്ളായണി കാർഷികകോളെജിന്‍റെ സാങ്കേതിക സഹായം തേടി ജൈവവള നിർമാണം ആരംഭിച്ചുവെങ്കിലും ലാബ് പരിശോധന റിസൽറ്റുകൾക്കായി കാത്തിരിക്കുകയാണ് അജയ്.

കുളവാഴ കായലിൽ നിന്നുമെടുത്ത് അഴുകാനിടുന്നതാണ് ആദ്യപടി. തുടർന്ന് ചാണകം, കോഴിക്കാഷ്ഠം എന്നിവ ചേർത്ത് വിവിധ ഘട്ടങ്ങളിലൂടെയാണ് ജൈവവളം നിർമിക്കുന്നത്. കുളവാഴകൾ അഴുകുമ്പോഴോ, വളനിർമാണ ഘട്ടത്തിലോ ദുർഗന്ധമില്ലാത്തതിനാൽ പരിസര മലിനീകരണവുമുണ്ടാകുന്നില്ല.

കുളവാഴയിൽ നിന്നും വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ടെങ്കിലും ജൈവവള നിർമാണം സംസ്ഥാനത്ത് ആദ്യമാണെന്ന് അജയ് പറഞ്ഞു. പദ്ധതി വിജയമായാൽ കുളവാഴയിൽ നിന്നും ചെടിച്ചട്ടി ഉൾപ്പെടെ കൂടുതൽ വസ്തുക്കൾ ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് അജയ്.

Trending

No stories found.

Latest News

No stories found.