വാട്ട‍ർ മെട്രൊ രണ്ടാം ഘട്ടത്തിൽ കൊച്ചിക്കു പുറത്തേക്ക്

കുമ്പളം - ആലപ്പുഴ, ആലുവ - നെടുമ്പാശേരി, പറവൂർ - കൊടുങ്ങല്ലൂർ റൂട്ടുകളാണ് കെഎംഡബ്ല്യുഎൽ പ്രധാനമായും പരിഗണിക്കുന്നത്
Water Metro to be extended out of Kochi

വാട്ട‍ർ മെട്രൊ രണ്ടാം ഘട്ടത്തിൽ കൊച്ചിക്കു പുറത്തേക്ക്

Representative image
Updated on

കൊച്ചി: വാട്ട‍ർ മെട്രൊയുടെ രണ്ടാം ഘട്ടം കൊച്ചിക്ക് പുറത്തേക്ക് നീട്ടുന്നതു സംബന്ധിച്ച് ആലോചന. ഇതിനുവേണ്ടിയുള്ള സാധ്യതാ പഠനം നടത്താൻ കെഎംആർഎൽ രൂപീകരിച്ച സമിതി രണ്ടാംഘട്ടത്തിൽ മൂന്നു കൂടുതൽ റൂട്ടുകൾ പരിഗണിക്കുന്നു. കുമ്പളം - ആലപ്പുഴ, ആലുവ - നെടുമ്പാശേരി, പറവൂർ - കൊടുങ്ങല്ലൂർ റൂട്ടുകളാണ് കെഎംഡബ്ല്യുഎൽ പ്രധാനമായും പരിഗണിക്കുന്നത്.

സമിതിയുടെ പ്രാഥമിക പഠനത്തിൽ കുമ്പളത്തുനിന്ന് ചേർത്തലയിലേക്കോ ആലപ്പുഴ ജില്ലയിലെ മറ്റ് അനുയോജ്യമായ സ്ഥലത്തേക്കോ സർവീസ് നടത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുമ്പളത്തുനിന്ന് വൈക്കത്തേക്കും സർവീസിന് അനുയോജ്യമാണെന്ന് കണ്ടെത്തി. കേന്ദ്ര ഉൾനാടൻ ജലപാതാ അഥോറിറ്റിയിൽനിന്ന് നിർദേശം ലഭിക്കുന്ന മുറയ്ക്ക് സാധ്യതാ പഠനം ആരംഭിക്കാനാണ് കെഎംഡബ്ല്യുഎല്ലിന്‍റെ തീരുമാനo.

ആലുവയെയും നെടുമ്പാശേരിയെയും ബന്ധിപ്പിക്കുന്ന റൂട്ട് വിമാനത്താവളത്തിലേക്കുള്ള ഗതാതത്തിനും കരുത്തുപകരും. കൂടാതെ, മുസിരിസ് പൈതൃക പദ്ധതിയുടെ കേന്ദ്രമായ കൊടുങ്ങല്ലൂരിലേക്കും വാട്ട‍ർ മെട്രൊ എത്തിയാൽ വിനോദസഞ്ചാരമേഖലയ്ക്കും കരുത്താകും.

സാധ്യതാ പഠനം പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പദ്ധതിരേഖ തയാറാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് കെഎംആർഎല്ലിന്‍റെ തീരുമാനം. നേരത്തെ, കൊല്ലത്ത് ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിലേക്ക് വാട്ടർ മെട്രൊ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന നടത്തിയിരുന്നു.

2023 ഏപ്രിലിലാണ് വാട്ടർ മെട്രൊ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഒൻപത് ടെർമിനലുകളാണ് വാട്ടർ മെട്രൊയ്ക്ക് ഉള്ളത്. വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂ‍ർ, ചേരാനെല്ലൂർ, ഏലൂർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് ടെർമിനലുകൾ ഉള്ളത്. നിർമാണം അവസാനഘട്ടത്തിലെത്തിയ മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലന്‍റ് ടെർമിനലുകൾ നാടിന് സമർപ്പിക്കുന്നതോടെ വാട്ടർ മെട്രൊ ടെർമിനലുകളുടെ എണ്ണം 11 ആകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com