ക്ഷേത്രത്തിൽ നടക്കുന്നത് ഇടതുപക്ഷത്തിന്‍റെ കൊള്ള: കെ സുരേന്ദ്രൻ

ബിജെപി പിണ്ടിമന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
What is happening in the temple is a Left-wing robbery: K Surendran

ക്ഷേത്രത്തിൽ നടക്കുന്നത് ഇടതുപക്ഷത്തിന്‍റെ കൊള്ള: കെ സുരേന്ദ്രൻ

Updated on

കോതമംഗലം: ബാബറും, ഔറംഗസീബും, ടിപ്പുസുൽത്താനും ചെയ്ത അതെ കൊള്ളയാണ് ഇപ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്നതെന്ന് ആരോപിച്ച് ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലകനെ അടക്കം കൊള്ളയടിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് കൊള്ളയടിക്കാനാണ് ഇടതു പക്ഷത്തിന്‍റെ നീക്കം. ഇവിടെയുള്ള വിശ്വാസികളുടെ ചെറുത്ത് നിൽപ്പ്മൂലം ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പിണ്ടിമന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണ്ടിമനയിലെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഇവിടെയും ലഭ്യമാക്കാൻ പഞ്ചായത്ത്‌ ഭരണം ബിജെപി യെ ഏൽപ്പിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിണ്ടിമന പഞ്ചായത്ത് സമിതി പ്രസിഡന്‍റ് റെജി പുലരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്‍റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മാരായ ഇ. റ്റി. നടരാജൻ , അരുൺ പി. മോഹൻ, മണ്ഡലം പ്രസിഡന്‍റ് സിന്ധു പ്രവീൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ .കെ. അജിത് കുമാർ, ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം വൈസ് പ്രസിഡന്‍റ്മാരായ ഗ്രേസി ഷാജു, എ.എൻ. രാമചന്ദ്രൻ, പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറി അഖിൽ, ഉണ്ണികൃഷ്ണൻ അമ്പോലി, ഏഴാം വാർഡ് മെമ്പർ അരുൺ കെ.കെ. എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com