മൂക്കന്നൂരിൽ ഭിതി പരത്തി കാട്ടാനക്കൂട്ടം: പരിഹാരം കാണണമെന്ന് നാട്ടുകാർ

പൈനാപ്പിൾ, വാഴ, നെൽക്കൃഷി എന്നിവ കാട്ടാനകൾ നശിപ്പിക്കുന്നു
കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം
കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം

അങ്കമാലി: മൂക്കന്നൂരിലെ പൈനാപ്പിൾ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഭിതി പരത്തി. വെള്ളിയാഴ്‌ച ഉച്ചയോടെ മൂക്കന്നൂർ പഞ്ചായത്തിലെ എടലക്കാടിനു സമീപം നിരവധി വീടുകൾക്ക് സമീപമുള്ള പൈനാപ്പിൾ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

കാലടി പ്ലാന്‍റേഷൻ വനാതിർത്തിയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്ററോളം ദൂരമുള്ള കൃഷിസ്ഥലങ്ങളിൽ എത്തുന്ന കാട്ടാനകൾ വൻ കൃഷിനാശമാണു വരുത്തുന്നത്. പൈനാപ്പിൾ , വാഴ, നെൽക്കൃഷി എന്നിവ കാട്ടാനകൾ നശിപ്പിക്കുന്നു. പടക്കം പൊട്ടിച്ചാണ് കർഷകർ ആനകളെ കാട്ടിലേയ്ക്ക് തുരത്തുന്നത്.

വനത്തിനുള്ളിലെ തോട്ടങ്ങൾ വെട്ടിവെളുപ്പിച്ച് അവിടെ പുതിയ തൈ നട്ട് പുതിയ തോട്ടത്തിൽ വന്യ മൃഗം കയറാതിരിക്കാൻ സോളാർ ഫെൻസിങ് ഇടുന്നതിനാലാണ് നൂറു കണക്കിന് വീടുകളും അനേകം ജനങ്ങളും ജീവിക്കുന്ന പ്രദേശങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. വനത്തിനുള്ളിലെ കിലോമീറ്റർ കണക്കിന് സ്ഥലത്ത് സോളാർ ഫെൻസിങ് ഇടുന്നതിലൂടെ കറന്‍റിനെ ഭയന്നാണ് ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നും ന വാസ മേഖലയിലുള്ള വന്യ മൃഗ ശല്യത്തിന് അറുതി കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com