പൂര്‍ണ ഗര്‍ഭിണിയായ കാട്ടുപന്നി അജ്ഞാത വാഹനം ഇടിച്ച് ചത്തു

പന്നി ചത്തിട്ടും ഏറെ നേരം വയറ്റില്‍ കുഞ്ഞുങ്ങളുടെ അനക്കം സങ്കടക്കാഴ്ചയായി.
പൂര്‍ണ ഗര്‍ഭിണിയായ കാട്ടുപന്നി അജ്ഞാത വാഹനം ഇടിച്ച് ചത്തു

വടക്കാഞ്ചേരി: റോഡ് മുറിച്ച് കടക്കുകയായിരുന്ന പന്നികൂട്ടത്തിലെ പൂര്‍ണ ഗര്‍ഭിണിയായ കാട്ടുപന്നി അജ്ഞാത വാഹനം ഇടിച്ച് ചത്തു. കേരള ആരോഗ്യ സര്‍വകലാശാലയുടെ മുന്നിലെ റോഡില്‍ ഇന്നലെ വൈകിട്ട് 5നാണ് സംഭവം. മറ്റു കാട്ടുപന്നികള്‍ ഓടി രക്ഷപ്പെട്ടു. റോഡില്‍ ഏറെ നേരം രക്തം വാര്‍ന്ന് കിടന്നിരുന്ന കാട്ടുപന്നിയെ രക്ഷിക്കാന്‍ സമീപത്തെ താമസക്കാര്‍ ശ്രമിച്ചെങ്കിലും വൈകാതെ ചത്തു. തുടര്‍ന്ന് നാട്ടുകാര്‍ പന്നിയുടെ ജഡം സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റി പൊലീസിനെ വിവരം അറിയിച്ചു.

പന്നി ചത്തിട്ടും ഏറെ നേരം വയറ്റില്‍ കുഞ്ഞുങ്ങളുടെ അനക്കം സങ്കടക്കാഴ്ചയായി. വനം വകുപ്പിനെ മെഡിക്കല്‍ കോളെജ് പൊലീസ് വിവരം അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി ജഡം ഇന്ന് സംസ്‌കരിക്കും. മേഖലയില്‍ രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികളുടെ ശല്യമുണ്ട്. കൃഷിസ്ഥലങ്ങള്‍ വ്യാപകമായി ഇവ നശിപ്പിക്കുന്നത് പതിവാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com