നീണ്ടപാറയിൽ വീട്ടു മുറ്റത്ത് കാട്ടാന; ഭയന്ന് വിറച്ച് ജനം

കാഞ്ഞിരവേലി ഭാഗ ത്ത് ആളെ ചവിട്ടി കൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്ന് ജനം ഭയപ്പെടുന്നു
wild elephant at neendapara
നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്‍റെ വീട്ടു മുറ്റത്ത് ആന വന്നതിന്‍റെ കാൽപാടുകൾ
Updated on

കോതമംഗലം: ശക്തമായ ഒഴുക്ക് വകവെക്കാതെ പെരിയാർ നീന്തി കടന്ന് കാട്ടാനകൾ വീട്ടുമുറ്റങ്ങളിലും എത്തി. നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്‍റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ആനയുടെ കാൽപ്പാടുകൾ കണ്ട് ജനം അമ്പരന്നു. രാത്രിയിൽ എത്തി കടന്നു പോകുന്ന ആനയുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. പിറ്റേന്ന് ആനയുടെ കാൽപ്പാട് കണ്ടാണ് ആന വന്നിരുന്നു എന്ന് സ്ഥിരീകരിക്കാൻ കഴിയുന്നത്.

രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കാഞ്ഞിരവേലി ഭാഗ ത്ത് ആളെ ചവിട്ടി കൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്ന് ജനം ഭയപ്പെടുന്നു. ഉചിതമായ ഫെൻസിങ് എത്രയും വേഗം സ്ഥാപിച്ച് ജനങ്ങളുടെ വീടിനും സ്വ ത്തിനും സംരക്ഷണമേകാൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com