
ഇടുക്കിയിൽ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു
representative image
ഇടുക്കി: പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്.
പീരുമേടിന് സമീപത്തുള്ള വനത്തിൽ വച്ചായിരുന്നു ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയ സമയത്താണ് സീതയെ കാട്ടാന ആക്രമിച്ചത്.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.