കോതമംഗലം നീണ്ടപാറയിൽ കാട്ടാന ശല്യം അതിരൂക്ഷം

ദിവസങ്ങളോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
wild elephant attack at kothamangalam neendapara
wild elephant attack at kothamangalam neendapara
Updated on

കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം. നീണ്ട പാറ വായനശാലപ്പടിയിൽ കാട്ടാന ഇറങ്ങി.ദിവസങ്ങളോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

കൊച്ചുപുത്തൻപുരയിൽ ഗീവറുഗീസ്, മഠത്തിക്കുടി രാജൻ, കൊച്ചുപുത്തൻപുര കുര്യാക്കോസ്, വർക്കി പുല്ലൻ, സ്‌കറിയ, നടുക്കുടി ജോളി, നാട്ടുവാതിക്കൽ ഷാജി, ചെല്ലാകുന്നത്ത് സന്തോഷ് എന്നിവരുടെ കൃഷികളാണ് വൻതോതിൽ നശിപ്പിച്ചത്. തെങ്ങ്, അടക്കാമരം, വാഴ, പ്ലാവ്, മാവ്, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരിയാർ കടന്ന് രാത്രി കാലങ്ങളിലാണ് കാട്ടാന എത്തുന്നത്. വനത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് റോഡരികിലുള്ള നടുക്കുടി ജോളിയുടെ വീട്ടുമുറ്റത്തുവരെ ഒറ്റയാൻ എത്തി. വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കുന്നതിന് സർക്കാർ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com