മലക്കപ്പാറയിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്; കാർ കുത്തിമറിക്കാൻ ശ്രമം

കബാലി എന്ന കാട്ടാനയാണ് പ്രകോപിതനായത്
kabali-represantative image
kabali-represantative image
Updated on

തൃശ്ശൂർ: മലക്കപാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ യുവാവ് പ്രകോപിപ്പിച്ചതോടെ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആന റോഡിൽ തടസമായി നിൽക്കുന്നത് കണ്ട് യുവാവ് അടുത്ത് നിന്ന് ബഹളം വയ്ക്കുകയായിരുന്നു. കബാലി എന്ന കാട്ടാനയാണ് പ്രകോപിതനായത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചാണ് സംഭവം. കാടിനുള്ളിൽ നിന്നും കബാലി റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. ഇതോടെ വാഹനങ്ങൾ ഒന്നും മുന്നോട്ടു പോകാതെ നിർത്തിയേണ്ടി വന്നു.

ഈ സമയത്ത് നിർത്തിയിട്ട വാഹനങ്ങളിലൊന്നിൽ നിന്ന് യുവാവ് പുറത്തിറങ്ങി ആനയുടെ അടുത്ത് ചെന്ന് ബഹളം വച്ചു. ഇതോടെ പ്രകോപിതനായ ആന മറ്റൊരു വിനോദസഞ്ചാരയുടെ കാർ കൊമ്പുകൊണ്ട് കുത്തി ഉയർത്താൻ ശ്രമിച്ചു. തക്ക സമയത്ത് ഈ റൂട്ടിൽ സർവീസു നടത്തുന്ന കെഎസ്ആർടിസി ബസ് അവിടെയെത്തി. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേർന്ന് ബഹളം വെച്ചതിനെ തുടർന്നാണ് കാർ കുത്തി ഉയർത്തുന്നതിൽനിന്ന് ആന പിന്മാറിയത്. അതിനുശേഷവും ആന സ്ഥലത്ത് തുടർന്നു. വീണ്ടും തുടർച്ചയായി ബഹളം വെച്ച് ആനയെ പ്രകോപിച്ച യുവാവ് ആരാണെന്ന് ഉൾപ്പെടെയുള്ള സംഭവത്തിൽ വനവകുപ്പ് അന്വേഷണം ആരംഭിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com