wild elephant destroyed various crops in Malipara
മാലിപ്പാറയിൽ കാട്ടാനക്കൂട്ടം വിവിധ കാർഷിക വിളകൾ നശിപ്പിച്ചു

മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്‍റെ തേരോട്ടം

കുറച്ചുവര്‍ഷങ്ങളായി ആന ശല്യം ഇല്ലാതിരുന്ന പ്രദേശമാണിത്
Published on

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട മാലിപ്പാറ ഭാഗത്തെ വിവിധ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം നാശം വിതച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ആനകളെത്തിയത്.ഏത്തവാഴകളും തെങ്ങും കൊക്കോയും റബ്ബര്‍ തൈകളും ഉള്‍പ്പടെയാണ് നശിച്ചിട്ടുള്ളത്. കുറ്റിമാക്കല്‍ വര്‍ഗീസിന്‍റെ കൃഷിയിടത്തില്‍ മാത്രം നൂറോളം വാഴകളാണ് ചവിട്ടിമെതിച്ചത്.എബ്രാഹം കടുകുംബ്ലായില്‍,സാജു കാട്ടുചിറ,ജോസ് വെട്ടിക്കാട്ടില്‍,എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന ക്യഷികൾ നശിപ്പിച്ചു.

കുറച്ചുവര്‍ഷങ്ങളായി ആന ശല്യം ഇല്ലാതിരുന്ന പ്രദേശമാണിത്.ആന ശല്യത്തേക്കുറിച്ച് പരാതി പറഞ്ഞിട്ട് അധികാരികള്‍ തിരിഞ്ഞുനോക്കാന്‍ പോ ലും തയ്യാറാകുന്നില്ലെന്ന് പഞ്ചായത്ത് അംഗം ജിന്‍സ് മാത്യു പറഞ്ഞു.കര്‍ഷകര്‍ക്ക നഷ്ടപരിഹാരം നല്‍കാനും തയ്യാറാകുന്നില്ല.ജനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.ആനകളിറങ്ങുന്നത് തടയാന്‍ സ്ഥാപിക്കുന്ന ഫെന്‍സിംഗ് ഫലപ്രദമല്ലെന്നും വാദമുണ്ട്.മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ട്രഞ്ച് താഴ്ത്തിയില്‍ പിണ്ടിമന,കോട്ടപ്പടി പഞ്ചായത്തുകളിലെ ആന ശല്യ്ത്തിന് പരിഹാരം കാണാനാകുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com