

പിണവൂർ കുടി റോഡിൽ കാട്ടാന ഭീഷണി
കോതമംഗലം: പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ. കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത് പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ റോഡ് മാത്രമാണ്.
ഒറ്റയാൻ റോഡ് ഓരത്ത് നിലയുറപ്പിച്ചതോടെ ജനങ്ങളുടെ ആവശ്യത്തിനായി ഓട്ടോറിക്ഷകൾ പഞ്ചായത്ത് ആസ്ഥാനമായ കുട്ടംമ്പുഴ ഭാഗത്തേക്ക് പോകാൻ തയ്യാറാക്കുന്നില്ലെന്ന് നാട്ടുക്കാർ പറഞ്ഞു.
ഇരു ചക്രവാഹന യത്രക്കാരും കാൽനടക്കാരും ഇതുവഴി യാത്ര ചെയ്യുവാൻ ഭയപ്പെടുകയാണ്. സമീപ പട്ടണമായ കോതമംഗലത്ത് വിവിധ ആവശ്യങ്ങൾക്കായി രാത്രി തിരികെ വരുന്നവർക്കും ഒറ്റയാൻ ഭീഷണി ഉയർത്തുന്നുണ്ട്. ആനയെ ഉൾവനത്തിലേക്ക് ഓടിക്കുവാൻ വനപാലകർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം