പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരുക്ക്

വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് ക്രിസ്റ്റിനയെ കാട്ടുപന്നി ആക്രമിച്ചത്
Published on

കോഴിക്കോട്: തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം സർക്കാർ യുപി സ്കൂളിന്‍റെയും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും ഇടയിലുള്ള പ്രദേശത്താണ് ആക്രമണം ഉണ്ടായത്.

വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് ക്രിസ്റ്റിനയെ കാട്ടുപന്നി ആക്രമിച്ചത്. വലതു കൈയുടെ എല്ലുപൊട്ടി പുറത്തുവന്ന നിലയിലാണ് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com