കോതമoഗലത്ത് വിവിധ മേഖലകളിൽ മഴക്കൊപ്പമുണ്ടായ കാറ്റ് കനത്ത നാശം വിതച്ചു

ചെറുവട്ടൂര്‍ ബാലനിവാസില്‍ സരസ്വതിയുടെ വീടിന് മുകളില്‍ മരം വീണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരക്ക് കേടുപാടുണ്ടായി
wind accompanied by rain caused heavy damage in various areas of kothamagalam
ചെറുവട്ടൂർ ബാലനിവാസിൽ സരസ്വതിയുടെ വീടിന്‍റെ മുകളിലോട്ട് വീണ തേക്ക് മരം
Updated on

കോതമംഗലം: കോതമoഗലത്ത് വിവിധ മേഖലകളിൽ മഴക്കൊപ്പമുണ്ടായ കാറ്റ് കനത്ത നാശം വിതച്ചു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കാറ്റാണ് വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ചത്.നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് കാർ യാത്രികനായ ഗ്രഹനാഥൻ മരിച്ചു.

ചെറുവട്ടൂര്‍ ബാലനിവാസില്‍ സരസ്വതിയുടെ വീടിന് മുകളില്‍ മരം വീണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരക്ക് കേടുപാടുണ്ടായി. വാട്ടര്‍ടാങ്കും തകര്‍ന്നു.

തേക്ക് മരം ആണ് വീടിനുമുകളില്‍പതിച്ചത്.ഒരു റബ്ബര്‍മരവും ഒടിഞ്ഞുവീണു.റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലിയിരുത്തി.അര്‍ഹമായ ധനസഹായം വീട്ടുകാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീഷയെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.നെല്ലിക്കുഴി പഞ്ചായത്തിലെ മറ്റ് വിവിധ പ്രദേശങ്ങളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്.കാര്‍ഷീകവിളകള്‍ നശിച്ചു.മരങ്ങള്‍ വീണ് വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ന്നതിനേതുടര്‍ന്ന് വൈദ്യുതി വിതരണം മുടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com