കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് 28 കാരിക്ക് ദാരുണാന്ത്യം
ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
Published on:
കോഴിക്കോട്: ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.