കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒളിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
Woman dies after friend sets fire to her house with petrol in Kannur

പ്രവീണയും പ്രതി ജിജേഷും

Updated on

കണ്ണൂര്‍: കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രവീണ (31) മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയുടെ വീട്ടിലെത്തി ദേഹത്തേക്ക് പെട്രോൾ ഒഴിച്ചത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.

പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിലായിരുന്നു. ജിജേഷിന്‍റെ അരയ്ക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com