വനജ
Local
കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പോണേക്കര സ്വദേശിനിയും റിട്ടയേർഡ് അധ‍്യാപികയുമായ വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കൊച്ചി: 70 കാരിയെ വീടിനുള്ളിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശിനിയും റിട്ടയേർഡ് അധ‍്യാപികയുമായ വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്താകെ മുറിവുകളും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം.
മൃതദേഹത്തിനരികിൽ നിന്ന് ഒരു കത്തി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടത്. എളമക്കര പൊലീസ് സംഭവസ്ഥലത്തെത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു.

