അതിരപ്പിള്ളിയിൽ കുരങ്ങിന്‍റെ ആക്രമണത്തിൽ യുവതിക്കു പരുക്ക്

വെള്ളച്ചാടത്തിനു സമീപം ഐസ്‌ക്രീ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുരങ്ങ് അടുത്തു വന്ന് ബിസ്‌കറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും കൈയിൽ കടിക്കുകയുമായിരുന്നു
Woman injured in monkey attack at Athirappilly
അതിരപ്പിള്ളിയിൽ കുരങ്ങിന്‍റെ ആക്രമണത്തിൽ യുവതിക്കു പരുക്ക്
Updated on

ചാലക്കുടി: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കു നേരേ കുരങ്ങിന്‍റെ ആക്രമണം. യുവതിക്ക് പരിക്കേറ്റു. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി ഐശ്വര്യക്കാണ് (37) പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെള്ളച്ചാട്ടത്തിനു മുകളില്‍ വെച്ചായിരുന്നു സംഭവം.

അഞ്ച് പേരടങ്ങുന്ന കുടുംബം പാലക്കാട് നിന്ന് അതിരപ്പിള്ളി കാണാനെത്തിയതായിരുന്നു. വെള്ളച്ചാടത്തിനു സമീപത്തായി ഐസ്‌ക്രീ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുരങ്ങ് അടുത്തു വന്ന് കൈവശം ഉണ്ടായിരുന്ന ബിസ്‌കറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ഇടതു കൈയില്‍ കടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവരും മറ്റുള്ള വിനോദ സഞ്ചാരികളും ബഹളം വെച്ചതോടെ കുരങ്ങ് ഓടിപ്പോയി. പരുക്കേറ്റ യുവതിയെ 108 ആംബുലന്‍സില്‍ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരികള്‍ക്കു നേരെ കുരങ്ങിന്‍റെ ആക്രമണം ഇവിടെ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാൽ, യാതൊരു തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകളും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാക്കുന്നില്ലെന്നും പരാതി നിലനിൽക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com