ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

ഒക്റ്റോബർ 10നാണ് വിദ്യാർഥിക്ക് മർദനമേറ്റത്.
Woman police officer beats up student for allegedly throwing stones at quarters

ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

Updated on

പാലക്കാട്: ഷൊർണൂരിൽ വിദ്യാർഥിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മർദിച്ചതായി പരാതി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. ഒക്റ്റോബർ 10നാണ് വിദ്യാർഥിക്ക് മർദനമേറ്റത്. ഷൊർണൂർ പോസ്റ്റ് ഓഫിസിന് സമീപമുളള വാടക ക്വാർട്ടേഴ്സിലാണ് ഇരുവരും താമസിക്കുന്നത്.

രാത്രി കാലങ്ങളിൽ ക്വാർട്ടേഴ്സിലേക്ക് കല്ലെറിയുന്നുയെന്നു ആരോപിച്ചായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്. കുട്ടിയുടെ ചെവിക്കായിരുന്നു അടിയേറ്റത്. കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞത് താൻ അല്ലെന്നും മറ്റാരോ ചെയ്ത തെറ്റിലാണ് ഉദ്യോഗസ്ഥ തന്നെ മർദിച്ചതെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകി. തന്നെ പരസ്യമായി അസഭ്യം പറഞ്ഞതിലാണ് വിദ്യാർഥിയെ അടിച്ചതെന്ന് ജാസ്മിൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com