തിരുവനന്തപുരത്ത് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
Representative Images
Representative Images

തിരുവനന്തപുരം: തിരുവനന്തപുരം പനവൂർ പനയമുട്ടത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ അഭിരാമി ആണ് മരിച്ചത്. വീടിനു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാലെ ഇതില്‍ വ്യക്തത വരൂ എന്നും പൊലീസ് വ്യക്തമാക്കി. രണ്ടരവര്‍ഷം മുന്‍പാണ് ശരത്തും -അഭിരാമിയും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് ഒന്നരവയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞുണ്ട്. ഭര്‍ത്താവുമായി സ്ഥിരം വഴക്കായിരുന്നെന്നു അയല്‍വാസികള്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com