
പത്തനംതിട്ട: പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ ചാടിയ യുവതിയെ കാണാതായി. വെച്ചുച്ചിറ ചാത്തൻതറ കരിങ്ങാമാവിൽ സുമേഷിന്‍റെ ഭാര്യ ടെസി സോമനെ (29) ആണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അരുവിയിലെത്തിയ ടെസി ബാഗും ഫോണും പുറത്തുവച്ചതിനു ശേഷം വെള്ളത്തിൽ ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.