
കോട്ടയം: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കളരി ചികിത്സകൻ അറസ്റ്റിൽ. കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ വീട്ടിൽ ഹരികുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്.
കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് ചികിത്സയ്ക്കായെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.