
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
പെരുമ്പാവൂർ: അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിൽ ഒരു സ്വകാര‍്യ കമ്പനിയുടെ മരം മുറിക്കുന്ന ഷെഡിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഇയാൾ കമ്പനിയിൽ തൊഴിൽ അന്വേഷിച്ച് എത്തിയിരുന്നതായാണ് വിവരം. പെരുമ്പാവൂർ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.