
കോഴഞ്ചേരി: പുല്ലാട് ആത്മാവ് കവലയിൽ റോഡരികിലെ ഓടയിൽ ബൈക്ക് യാത്രികനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പുല്ലാട് ആത്മാവ് കവലയ്ക്ക് അടുത്ത് അരിക്കുഴി കുളത്തിന് സമീപമാണ് ഓടയിൽ ബൈക്കുമായി വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പായിപ്പാട് കുന്നന്താനം വിഷ്ണു സദനത്തിൽ അജീഷ് കുമാർ ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.