കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഡോക്റ്റർ മരിച്ച നിലയിൽ

വെള്ളൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
young doctor died kottayam

ഡോ. ജൂബേൽ ജെ. കുന്നത്തൂർ

Updated on

കോട്ടയം: യുവ ഡോക്റ്ററെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വൈക്കം വെള്ളൂരിലാണ് സംഭവം. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസി. പ്രൊഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെയാണ് (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടിൽ താമസിക്കുന്നത്. മാതാപിതാക്കൾ പള്ളിയിൽ പോയി, ഏഴരയോടെ മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവർ വിവരം നാട്ടുകാരെ അറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ ജൂബലിനെ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെള്ളൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകൾ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com